" എനിക്ക് ഇഷ്ടമാണ് . എന്നെ അവള്‍ക്കും ...."
സന്ധ്യാവര്‍ണ്ണം ആകാശത്തിനു പുതിയൊരു മുഖം സമ്മാനിച്ചപ്പോള്‍ വീണ്ടും ഞാനവളെക്കുറിച്ച് ആലോചിച്ചു. ഒടുവില്‍ മനസ്സെന്ന സമ്മാനപ്പെട്ടിയിലെ സ്വപ്നങ്ങള്‍ ഞാനവളോട് വരിവിതറാന് ആഗ്രഹിച്ചു.
പച്ചപ്പുല്ക്കൊടികള് അലതല്ലുന്ന വഴിയോരത്ത് ഞാന്‍ അവളെ കണ്ടു. എനിക്കായ് ഒരു നിമിഷം ഞാനവളോട് ചോദിച്ചു. ഭയത്തെ ദുര്‍ബലപ്പെടുത്തി അരുണവര്ണ്ണമായ അവളുടെ മുഖത്തേക്ക് നോക്കി ഞാനവളോട് എന്റെ ഹൃദയം ഒരിക്കല്‍ക്കൂടി തുറന്നു. അവളുടെ മുഖത്തെ മൃദുലമായ മന്ദഹാസം എന്റെ ഹൃദയത്തിലേക്ക് കുളിര്‍ക്കാറ്റു വീശി. മൌനാനുവാദം എനിക്കവളുടെ മുഖത്ത് കാണാമായിരുന്നു. എങ്കിലും ഞാന്‍ ചോദിച്ചു......എന്നെ നിനക്കിഷ്ടമാണോ...?
പ്രേമം ഈറനണിയിച്ച മിഴികളോടെ അവള് പറഞ്ഞു. "എനിക്കിഷ്ടമാണ്..." പക്ഷെ ഭയംകൊണ്ട് ഹൃദയരഹസ്യങ്ങള്‍ സ്വന്തം മനസ്സില്‍ അവള് താലോലിക്കുകയായിരുന്നു. ഒഴുക്കില്‍പെട്ട തോണി പോലെ ഉഴറിനടന്ന മനസ്സിലിപ്പോള്‍ ശാന്തതയുടെ വെളിച്ചം മിന്നിത്തിളങ്ങാന്‍ തുടങ്ങി........ കൈവിട്ടുപോയ എന്റെ മനസ്സും ഞാന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച എന്റെ പ്രിയപെട്ടവളുടെ ഹൃദയവും എനിക്കിന്ന് സ്വന്തമാണ്..... "വിചാരങ്ങളുടെ നിഴല്‍ മങ്ങിയ രാത്രികള്‍ ഇന്നിവിടെ അവസാനിക്കുന്നു.
സ്വപ്നങ്ങളാകുന്ന ചിറകുകള് വീശി ഞങ്ങള്‍ക്കിനി പറന്നുയരാം ......"
-അത്ഭുതത്തോടെ അതിലേറെ അമ്പരപ്പോടെയായിരിക്കം ഒരു പക്ഷേ ഇത് നിന്റെ മിഴികളിലൂടെ മനസ്സിലെത്തുന്നത്. ജീവിതത്തില്‍ ഒരു തൊട്ടാവാടി മുള്ള് പോലും നിന്നെ കുത്തിനോവിക്കരുത് എന്നാഗ്രഹിക്കുന്നവനാണ് ഞാന്‍. ഈ കത്ത് നിന്നെ വേദനിപ്പിക്കുകയാണെങ്കില്‍ എന്നോട് ക്ഷമിക്കുക.'എന്റെ മനസ്സിലുള്ളത് നിന്നോട് പറയാതിരുന്നാല്‍ നിരാശയുടെ അഗാധ ഗര്‍ത്തത്തിലേക്ക് ഞാന്‍ സ്വയം എടുത്തു ചാടേണ്ടി വരും.....'
"സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക, ഇത് ജന്മാവകാശമാണ്.".ആ വഴികളില്‍ എനിക്ക് നിന്റെ കൈകള്‍ പിടിച്ചു നടക്കണം,,
നീ സമ്മതിച്ചാല്‍.?? ഒരു പക്ഷേ വ്യമോഹത്തിന് സ്വര്‍ണ്ണരഥത്തില്‍ ആയിരിക്കാം ഞാനിപ്പോള്‍ സഞ്ചരിക്കുന്നത്. ആ സ്വര്‍ണ്ണരഥത്തില്‍ വേദനയുടെ നഖക്ഷതങ്ങള്‍ ഞാന്‍ അനുഭവിക്കുന്നു. അതിനു കാരണം നീയാണ്, നീയറിയാതെത്തന്നെ.
നിന്റെ മിഴികളിലെ നവ്യമായ തിളക്കം എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞു. "" നീയാം വസന്തം എന്നില്‍ പെയ്തിറങ്ങിയിട്ടും പൂക്കള്‍ വിരിയുന്നില്ല." അതിനു കാരണം എന്റെ മൗനമായിരുന്നു, അല്ല എന്റെ ഭയമായിരുന്നു. നീയെന്നെ വെറുക്കുമോ എന്നുള്ള ഭയം.
പകല്എരിഞ്ഞടങ്ങാന്തുടങ്ങുന്നസമയംകടല്ത്തിരമാലകലെപ്പോലെ ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ ഓടിയെത്തും. ഓര്‍മ്മകള്‍ മാത്രം, നീയറിയാതെ നിന്നില്‍ നിന്നും കവര്‍ന്നെടുത്ത ഓര്‍മ്മകള്‍. ആ ഓര്‍മ്മകള്‍ എന്നെന്നേക്കുമായി സ്വന്തമാക്കാന്‍ എന്റെ മനസ്സ് കൊതിക്കുന്നു. പറയാന്‍ ഒരുപാടുണ്ട്! അതിനു നീയെന്റെതകണം, എന്റെ മാത്രം.?
.""...ചുട്ടുപഴുത്ത ഹൃദയത്തിലേക്ക് ഒരു ചെറു കുളിര്കാറ്റു വീശാന്‍ നീ വരും എന്ന പ്രതീക്ഷയോടെ..!!""?
ഹൃദയപൂര്‍വം
മൊബൈല്‍ ചാറ്റ്
"സൂര്യനുണര്‍ന്നു അവനുമുണര്‍ന്നു
ചാറ്റ് തുടങ്ങി ഫെയ്സ്ബുക്കില്‍.
തരുണീമണികള്‍ മൂന്നാലെണ്ണം,
ഹായ് പറഞ്ഞു ചാറ്റിങ്ങില്‍.
റീപ്ലെയ്കള് വന്നു അതിവേഗം
അവനാഹ്ലാദത്താല് ചിരിതൂകി...
ബ്രഷ് അത് ചെയ്തു ഒരു കയ്യാല്‍,
മറു കയ്യില്‍ ഫോണ്‍ അത് ചാറ്റിങ്ങില്‍.
ബ്രേക്ക് പറഞ്ഞു ഒരു നിമിഷം
കുളി പസ്സാക്കനായ് അര നിമിഷം.
ബ്രേക്ഫാസ്റ്റെല്ലാം തിന്നതുതീര്ത്തു,
ചാറ്റിങ് തുടര്‍ന്നു മറുകയ്യാല്‍.
ഡ്രെസ്സും ചെയ്ത് ബാഗുമെടുത്ത്,
പയ്യെ നടന്നു ജോലിക്കായ്.
അമ്മ പറഞ്ഞു മോനേ വഴിയില്‍,
വണ്ടികള്‍ കാണും സൂക്ഷിക്കൂ...,
അവനോ അത് കേള്‍ക്കുന്നു ?,
വേണേല്‍ വണ്ടികള്‍ മാറി പോകട്ടെ!!!
സിഗ്നല്‍ വീണു അതിവേഗം ഇനി,,
റോഡതു ക്രോസ്സ് ചെയ്യേണം.
മിഴികള്‍ രണ്ടും ഫോണില്‍ തന്നെ
ഈശ്വരാ ചാര്ജതു തീരല്ലേ.
എത്തീ റോഡിന് നടുവില്‍ അവനും
വന്നൂ നല്ലൊരു ഹോട്ട് റീപ്ലേ!
നിന്നൂ അവനാ റോഡിന് നടുവില്‍,
തുള്ളിച്ചാടാന്‍ കൊതിയോടെ..
സിഗ്നല്‍ മാറി വണ്ടികള്‍ നീങ്ങി
അമ്മെ എന്നൊരു വിളി കേട്ടു?!,....
ചാറ്റിങ് നല്ലത് തന്നെ സോദരാ,
ജീവന് അതിലും വലുതല്ലേ....??????"
വേര്‍പാട്
"
നിന് മിഴികളില്‍ സ്നേഹം ഞാനറിഞ്ഞു,
നിന് മൊഴികളില്‍ പ്രണയം ഞാനറിഞ്ഞു,
നിന് ഓര്‍മ്മകളില്‍ വിരഹം ഞാനറിഞ്ഞു,
നിന് വേര്‍പാടില്‍ മരണം ഞാനറിഞ്ഞു,
മരിക്കാതെത്തന്നെ....!!!"
കാത്തിരിപ്പ്
'അറിയുന്നു ഞാന്‍ നിന് വിരഹത്തിന് വേദന
അറിയുന്നുവോ നീ എന്‍ ഹൃദയ വേദന ?
ആരോ തുറന്നു തന്ന പാതയില്‍
ആയിരം സ്വപ്നങ്ങള്‍ പൂവിടുമ്പോഴും,
എഴുതുവാന്‍ വയ്യ വെറും കടലാസ്സില്‍
എരിയുമെന്‍ ജീവിതം ഓരോ നിമിഷവും.
എങ്കിലും നിന് വരവിനായ് എന്‍ പ്രിയേ!
എന്നും കാത്തിരിക്കും അന്ത്യ നിശ്വാസം വരെ...'
സ്വന്തം