Thursday, 1 December 2011

"എന്‍റെ ആദ്യ പ്രണയലേഖനം,,,,.........."

           
           
-അത്ഭുതത്തോടെ അതിലേറെ അമ്പരപ്പോടെയായിരിക്കം ഒരു പക്ഷേ ഇത് നിന്‍റെ മിഴികളിലൂടെ മനസ്സിലെത്തുന്നത്. ജീവിതത്തില്‍ ഒരു തൊട്ടാവാടി മുള്ള് പോലും നിന്നെ കുത്തിനോവിക്കരുത് എന്നാഗ്രഹിക്കുന്നവനാണ് ഞാന്‍. ഈ കത്ത് നിന്നെ വേദനിപ്പിക്കുകയാണെങ്കില്‍ എന്നോട് ക്ഷമിക്കുക.'എന്‍റെ മനസ്സിലുള്ളത് നിന്നോട് പറയാതിരുന്നാല്‍ നിരാശയുടെ അഗാധ ഗര്‍ത്തത്തിലേക്ക് ഞാന്‍ സ്വയം എടുത്തു ചാടേണ്ടി വരും.....'
                         "സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക, ഇത് ജന്മാവകാശമാണ്.".ആ വഴികളില്‍ എനിക്ക് നിന്‍റെ കൈകള്‍ പിടിച്ചു നടക്കണം,, 

നീ സമ്മതിച്ചാല്‍.?? ഒരു പക്ഷേ വ്യമോഹത്തിന്‍ സ്വര്‍ണ്ണരഥത്തില്‍ ആയിരിക്കാം ഞാനിപ്പോള്‍ സഞ്ചരിക്കുന്നത്. ആ സ്വര്‍ണ്ണരഥത്തില്‍ വേദനയുടെ നഖക്ഷതങ്ങള്‍ ഞാന്‍ അനുഭവിക്കുന്നു. അതിനു കാരണം നീയാണ്, നീയറിയാതെത്തന്നെ.
                         നിന്‍റെ മിഴികളിലെ നവ്യമായ തിളക്കം എന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞു. "" നീയാം വസന്തം എന്നില്‍ പെയ്തിറങ്ങിയിട്ടും പൂക്കള്‍ വിരിയുന്നില്ല." അതിനു കാരണം എന്‍റെ മൗനമായിരുന്നു, അല്ല എന്‍റെ ഭയമായിരുന്നു. നീയെന്നെ വെറുക്കുമോ എന്നുള്ള ഭയം.
                         പകല്‍എരിഞ്ഞടങ്ങാന്‍തുടങ്ങുന്നസമയംകടല്‍ത്തിരമാലകലെപ്പോലെ ഓര്‍മ്മകള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തും. ഓര്‍മ്മകള്‍ മാത്രം, നീയറിയാതെ നിന്നില്‍ നിന്നും കവര്‍ന്നെടുത്ത ഓര്‍മ്മകള്‍. ആ ഓര്‍മ്മകള്‍ എന്നെന്നേക്കുമായി സ്വന്തമാക്കാന്‍ എന്‍റെ മനസ്സ് കൊതിക്കുന്നു. പറയാന്‍ ഒരുപാടുണ്ട്! അതിനു നീയെന്‍റെതകണം, എന്‍റെ മാത്രം.?
                         .""...ചുട്ടുപഴുത്ത ഹൃദയത്തിലേക്ക് ഒരു ചെറു കുളിര്‍കാറ്റു വീശാന്‍ നീ വരും എന്ന പ്രതീക്ഷയോടെ..!!""?


ഹൃദയപൂര്‍വം

3 comments:

  1. da ithinte oru print njan eduthotte ??? hahaha

    ReplyDelete
  2. നീ വരും എന്ന പ്രതീക്ഷയോടെ..... !!!

    ReplyDelete
  3. ആരും വരാനില്ല മാഷേ . ചുമ്മാ എഴുതിയതാ..

    ReplyDelete